കൽപ്പറ്റ: പ്രിയങ്ക ഗാന്ധി സ്വന്തം ആസ്തി ബാധ്യതാ വിവരങ്ങൾ കൈമാറി. വയനാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നതിനായി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചതിന് ഒപ്പമാണ് സ്വത്ത് വിവരവും പ്രഖ്യാപിച്ചത്. പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ തന്റെ സ്വത്തുവിവരങ്ങളും ബാധ്യതകളും കൂടി പ്രിയങ്ക വ്യക്തമാക്കി.പ്രിയങ്ക ഗാന്ധിയുടെ ആസ്‌തി 12 കോടിയാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വിവിധ ബാങ്കുകളിലായും സ്വർണവുമായും 4.24 കോടിയുടെ നിക്ഷേപമുണ്ട്. കൈവശം 52,000 രൂപയാണ് ഉള്ളത്. 2.1 കോടിയുടെ ഭൂസ്വത്തുക്കൾ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പ്രിയങ്കയ്ക്ക് രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമിയുണ്ട്. 15,75,000 രൂപയുടെ ബാധ്യതയുണ്ട്. ഹോണ്ട സിആർവി കാർ, ഭർത്താവ് സമ്മാനമായി നൽകിയ 1.15 കോടി വിലമതിക്കുന്ന 4400 ഗ്രാം സ്വർണം കൈവശമുണ്ട്.
ഹിമാചൽ പ്രദേശിലെ ഷിംലയിൽ സ്വന്തമായി വീടുണ്ടെന്നും അതിന് 5.63 കോടിയിലധികം രൂപയുണ്ടെന്നും സത്യവാങ് മൂലത്തിൽ പറയുന്നു. 37.91 കോടിയുടെ ജംഗമവസ്തുക്കളും 27.64 കോടിയുടെ സ്ഥാപരവസ്തുക്കളും ഭർത്താവ് റോബർട്ട് വാധ്രയുടെ പേരിലുണ്ട്. ഇദ്ദേഹത്തിന് 10 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്.
Priyanka Gandhi's assets are 12 crores. There is also liability. Possession is only Rs.52000.